പന്ന്യന്നൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ട് ലക്ഷം രൂപ ചെലവിൽ നടപ്പിലാക്കിയ മാക്കുനി–കൊട്ടാരി ശുദ്ധജല പദ്ധതി നാടിന് സമർപ്പിച്ചു. പാനൂർ നഗരസഭ ചെയർമാൻ കെ. പി ഹാഷിം ഉദ്ഘാടനം ചെയ്തു.
50 -ഓളം വരുന്ന കുടുംബങ്ങൾക്ക് ശുദ്ധജല വിതരണ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പ്രദേശവാസികളുടെ വർഷങ്ങളായുള്ള നീറുന്ന പ്രശ്നമായ ശുദ്ധജല ക്ഷാമത്തിനാണ് യു ഡി എഫിൻ്റെ നേതൃത്വത്തിൽ പരിഹാരം കണ്ടെത്തിയത്..


റഫീക്ക് പാറയിൽ അധ്യക്ഷത വഹിച്ചു.
പള്ളിക്കണ്ടി യൂസഫ് ഹാജി, പി. കെ. ഹനീഫ, കെ. പി. ഭാർഗവൻ മാസ്റ്റർ, നിങ്കില്ലേരി മുസ്തഫ, കോട്ടയിൽ അഹ്‌മദ് മാസ്റ്റർ, പവിത്രൻ കുന്നോത്ത്, അബ്‌ദുറഹ്മാൻ കട്ടിയാൽ, റഹീം ചമ്പാട് എന്നിവർ സംസാരിച്ചു.
കെ. ടി. സരീഷ്‌കുമാർ മാക്കുനി സ്വാഗതവും ലത്തീഫ് സഫ നന്ദിയും പറഞ്ഞു.
Start of the clean water project in Makuni-Kottari area; inaugurated by Panur Municipality Chairman K.P. Hashim
